സിഡ്നി: പാർട്ടിക്കിടെ മദ്യപിച്ച് ലക്ക്കെട്ട് ആശുപത്രിയിലായ മാക്സ് വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഈ ആഴ്ചയാണ് അഡ്ലൈഡിൽ വെച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരങ്ങളടക്കം പങ്കെടുത്ത പാർട്ടിയിൽ താരം മദ്യപിച്ച് ലക്ക് കെട്ടത്. മുൻ താരം ബ്രെറ്റ്ലീ നയിക്കുന്ന സിക്സ് ആൻഡ് ഔട്ട് എന്ന ബാൻഡിന്റെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താരം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
അതേസമയം മാക്സ് വെൽ ഉൾപ്പെട്ട വിവാദത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിക്ക് അറിവുണ്ട്. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ്- ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് വ്യക്തമാക്കി.