ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024 വർഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ക്രിസ്മസ് & ന്യൂഇയര്‍ ആഘോഷ വേളയിലാണ് കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചത്.
ഇപ്സ്വിച്ച്, സ്പ്രിംഗ് ഫീല്‍ഡ് ഇടവകകളുടെ വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ഗോള്‍ഡ് കോസ്റ്റ് ഇടവക വികാരിയായ ഫാ. അശോക് അമ്പഴത്തുങ്കലിന് കലണ്ടര്‍ സമ്മാനിച്ചുകൊണ്ടാണ് പുതിയ കലണ്ടറിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്‍കുകയും സിബി മാത്യു നന്ദി പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജന് പോള്‍, സാം ജോര്‍ജ് എന്നിവര്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.