ലഖ്നൗ: ആഗ്രയിലെ ഹോംസ്റ്റേയിൽ നിന്നും നടുക്കുന്ന വാർത്ത. ഹോംസ്റ്റേ ജീവനക്കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള 5 പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 25 വയസുകാരിയാണ് ആഗ്രയിലെ ഹോം സ്റ്റോയിൽ ക്രൂരമായി പീഡനത്തിന് ഇരയായത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു അതിക്രമം.
മദ്യം കുടിപ്പിച്ച ശേഷം ആ ബോട്ടില്‍ കൊണ്ട് യുവതിയുടെ നെറ്റിയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. സഹായത്തിനു വേണ്ടി നിലവിളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ സീല്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ ആഗ്ര സ്വദേശികളാണ്. കഴിഞ്ഞ ഒന്നവർഷമായി ഇവിടുത്തെ ജീവനക്കാരിയായിരുന്നു യുവതി.