മെൽബൺ:ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ ഇൻകോർപ്പറേറ്റഡിൻ്റെ ഏറെക്കാലത്തെ ആഗ്രഹവും പ്രയത്നത്തിൻ്റെ ഫലവുമായ വിശ്വദീപം സ്മരണിക പ്രകാശനം കഴിഞ്ഞ വ്യാഴാഴ്ച (2/11/2023) മെൽബൺ സമയം വൈകുന്നേരം ഏഴുമണിക്ക് സീറോ മലബാർ മെൽബൺ രൂപതാ അദ്ധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ രൂപാതാ ആസ്ഥാനത്ത് വച്ച് നിർവ്വഹിക്കുകയുണ്ടായി. ചടങ്ങിൽ ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ ഭാരവാഹികളും മറ്റ് അംഗങ്ങളും അഭ്യുദയ കാംക്ഷികളും നേരിട്ടും ഓൺലൈനിലുമായും പങ്കെടുക്കുകയുണ്ടായി.
പ്രാർത്ഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. ശ്രീ ജസ്റ്റിൻ മാത്യു യോഗം നയിച്ചു, ശ്രീ നോബിൾ തോമസ്സ് സ്വാഗതവും സംഘടനാ പ്രസിഡൻ്റായ ശ്രീ ബിജു ആൻ്റെണി ആമുഖ പ്രസംഗവും നടത്തുകയുണ്ടായി. തുടർന്ന് അഭിവന്ദ്യ ജോൺ പനന്തോട്ടത്തിൽ പിതാവ് സന്ദേശം നല്കുകയും സ്മരണിക പ്രകാശനം ചെയ്ത് ശ്രീ ജ്യോതിസ് മാത്യുസ് ജോസിന് പതിപ്പ് കൈമാറുകയും ചെയ്തു. തുടർന്ന് കോർ കമ്മിറ്റി അംഗമായ ശ്രീ ജോജി ലൂക്കോസ് ഏവർക്കും നന്ദി പറഞ്ഞു. മാർ ജോൺ പനന്തോട്ടത്തിൽ പിതാവിൻ്റെ ശ്ലൈഹികാശീർവ്വാദത്തോടെ യോഗം പര്യവസാനിച്ചു.