സിഡ്നി: നായ്ക്കളെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവത്തില്‍ കുറ്റസമ്മതം നടത്തി ജന്തുശാസ്ത്രജ്ഞൻ.
ബ്രിട്ടീഷ് വംശജനും ഓസ്ട്രേലിയയില്‍ മുതലകളുടെ പഠനത്തില്‍ വിദഗ്ദ്ധനുമായ ആദം ബ്രിട്ടണാണ് ഞെട്ടിക്കുന്ന ക്രൂരക്രൃത്യം ചെയ്തത്. 42 നായ്ക്കളെ ആദം ക്രൂരപീഡനത്തിന് ഇരയാക്കി. ഇവയില്‍ 39എണ്ണവും ചാവുന്നതുവരെ ഉപദ്രവിച്ചെന്ന് ഓസ്ട്രേലിയൻ കോടതിയില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.
ബിബിസിയ്ക്കും നാഷണല്‍ ജോഗ്രഫിക്കിനും വേണ്ടി ജോലി ചെയ്തിട്ടുള്ള പ്രമുഖ ജന്തുശാസ്ത്രജ്ഞനാണ് ആദം (51). മൃഗങ്ങളെ പീഡനത്തിനിരയാക്കുന്ന വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ആദം പിടിയിലായത്. 2022 ഏപ്രിലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങിയ കുറ്റവും ഇയാള്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ആദം ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രോസിക്യൂട്ടര്‍ വായിക്കും മുൻപ് ജഡ്ജിപൊതുജനങ്ങള്, മാദ്ധ്യമ പ്രവര്‍ത്തകര്‍, സുരക്ഷാ ജീവനക്കാര്‍ ഇവരോട് കോടതിയില്‍ നിന്നും പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നു.
2014 മുതലാണ് ആദം ലണ്ടന്‍ ഇത്തരത്തില്‍ മൃഗങ്ങളോടുള്ള വൈകല്യം ആരംഭിച്ചത്. സ്വന്തം വളര്ത്തുമൃഗങ്ങളോടായിരുന്നു ആദ്യം ഇത്തരത്തില്‍ തോന്നിയത്. ഒപ്പം മറ്റുള്ളവരില്‍ നിന്നും നായകളെ നോക്കാൻ എന്ന പേരില്‍ വാങ്ങിയും ക്രൂരപീഡനത്തിനിരയാക്കി. ഇവര്‍ അന്വേഷിക്കുമ്ബോള്‍ മുൻപ് നായകള്‍ക്കൊപ്പം നില്ക്കുന്ന ചിത്രമെടുത്ത് നല്കി കബളിപ്പിക്കാനും പ്രതി ശ്രമിച്ചു.