ഇന്ത്യകാനഡ തര്‍ക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാനഡയെ പിന്തുണച്ച് അമേരിക്ക. കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്.
അതില്‍ സുതാര്യമായ അന്വേഷണം വേണമെന്നും ഇന്ത്യയുടെ സഹകരണമുണ്ടാകണമെന്നും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ ജാഗ്രത നിര്‍ദേശം കാനഡ തള്ളിയിരിക്കുകയാണ്. കാനഡ സുരക്ഷിതമെന്ന് പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ് ലാങ്ക് അറിയിച്ചു.
ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഗുരുതരമായി തന്നെ യുഎസ് പ്രസിഡന്റ് കാണുന്നു. കാനഡയുടെ അന്വേഷണങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ജോണ്‍ കിര്‍ബി പറഞ്ഞു. ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
കാനഡ പ്രധാനമന്ത്രിയുടെ ആരോപണത്തില്‍ യുഎസ് ആശങ്കാകുലരാണെന്നാണ് യുഎസ് എന്‍എസ്‌സി വക്താവ് അഡ്രിയന്‍ വാട്‌സണ്‍ ചൊവ്വാഴ്ച പറഞ്ഞത്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അഡ്രിയന്‍ പറഞ്ഞു.