മെല്‍ബണ്‍: ഭാര്യയുടെ പ്രസവ ശസ്ത്രക്രിയ നേരില്‍ കണ്ട് മാനസികനില തകരാറിലായെന്ന പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവ്.
ശസ്ത്രക്രിയയിലൂടെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുന്നത് നേരില്‍ കണ്ടതാണ് യുവാവിന്റെ മാനസികനില തകരാറിലാകാൻ കാരണമെന്നാണ് ആരോപണം. ഇന്ത്യൻ വംശജനായ അനില്‍ കൊപ്പുളയാണ് 643 മില്യണ്‍ ഡോളര്‍ (5000 കോടി രൂപ) നഷ്ടപരിഹാരം തേടി ഓസ്ട്രേലിയയിലെ കോടതിയെ സമീപിച്ചത്.
2018ലാണ് മെല്‍ബണിലെ റോയല്‍ വിമൻസ് ആശുപത്രിയില്‍ വച്ച് അനിലിന്റെ ഭാര്യയുടെ പ്രസവം നടന്നത്. പ്രസവം കാണാൻ ആശുപത്രി അധികൃതര്‍ തന്നെ പ്രത്സാഹിപ്പിക്കുകയും അനുമതി നല്‍കുകയും ചെയ്തതായി അനില്‍ പറഞ്ഞു. ഭാര്യ കുഞ്ഞിന് ജന്മം നല്കി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനില്‍ വിക്ടോറിയയിലെ കോടതിയെ സമീപിച്ചത്. ശസ്ത്രക്രിയയുടെ സമയത്ത് ഭാര്യയുടെ ആന്തരിക അവയവങ്ങളും രക്തവും കണ്ടതോടെ മാനസികനില വഷളായെന്നും തന്റെ ദാമ്ബത്യജീവിതം തകരാൻ പോലും ഇത് കാരണമായെന്നും അനില്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, ആശുപത്രി അധികൃതര്‍ അനിലിന്റെ വാദം നിഷേധിച്ചു.
കോടതിയും അനിലിന്റെ ആരോപണങ്ങള്‍ നിരസിച്ചു. പരാതിക്കാരന് പരിക്കുകളും സാമ്ബത്തിക നഷ്ടവും സംഭവിച്ചിട്ടില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും ജഡ്ജി പറഞ്ഞു.