കണ്ണൂർ: കണ്ണൂർ പാനൂരിൽ അച്ഛൻ മകനെ എയർഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജിന്റെ(30) തലയ്ക്കാണ് വെടിയേറ്റത്. അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. അതേസമയം ഇന്ന് ഝാർഖഢിലെ ജംഷഡ്പുരിൽ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തില്‍ 25കാരനെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. കൊലനടത്തിയശേഷം ഒളിവില്‍പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജംഷഡ്പുര്‍ സ്വദേശിയായ വിശാല്‍ പ്രസാദ് (25) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വിശാല്‍ പ്രസാദിന്‍റെ സുഹൃത്തായ അഭിഷേക് ലാല്‍ ആണ് തന്റെ സുഹ്യത്തിനെ അതിദാരുണമായി കൊലപ്പെടുത്തിയത്അഭിഷേകിന്‍റെ ഫോണ്‍ കാണാതായതാണ് സംഭവങ്ങളുടെ തുടക്കമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഫോണ്‍ നഷ്ടമായതോടെ അസ്വസ്ഥനായ അഭിഷേക് വിശാലുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഫോണ്‍ വിശാല്‍ മോഷ്ടിച്ചതാകാമെന്നായിരുന്നു അഭിഷേക് സംശയിച്ചത്. ജംഷഡ്പുരിലെ റാണികുദര്‍ സ്വദേശിയായ അഭിഷേക് ശനിയാഴ്ച രാവിലെ വിശാലിന്‍റെ വീട്ടിലെത്തി ഫോണ്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഫോണ്‍ താന്‍ മോഷ്ടിച്ചിട്ടില്ലെന്നും തന്‍റെ കൈവശമില്ലെന്നും വിശാല്‍ പറഞ്ഞെങ്കിലും അഭിഷേക് വിശ്വസിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.