സിഡ്നി: “ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു’ എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് സജി ജോർജ് രചിച്ചു സംഗീതം നൽകിയിരിക്കുന്ന പുതിയ ഗാനം ഞായറാഴ്ച സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവക വികാരി റവ.ഈപ്പൻ മാത്യൂ റിലീസ് ചെയ്തു.
ക്രി;lസ്ത്യൻ സംഗീത രംഗത്ത് ഏറെ പ്രശസ്തനായ കെസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ സന്തോഷ് എബ്രഹാം നിർവഹിച്ചിരിക്കുന്നു.കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടുംകഴിയുന്ന മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സമഗ്രമായ പരിചരണപാക്കേജുകൾ നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ “CARE BRIDGE HOME’-ന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് .CareBridgeHome എന്ന യുട്യൂബ് ചാനലിൽ ഈ ഗാനം കാണാവുന്നതാണ്.