മീററ്റ്: വേർപിരിഞ്ഞ ഭാര്യയോട് പക തീർക്കാൻ മകനെ ക്വട്ടേഷൻ കൊടുത്തു കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ മീററ്റിൽ മുൻ സൈനികനായ സൻജീവ് കുമാറാണ് അറസ്റ്റിലായത്. 27 വയസുള്ള മകനെ കൊലപ്പെടുത്താൻ 5 ലക്ഷം രൂപയാണ് പിതാവ് നൽകിയത്. മീററ്റിലെ സാര്‍ധാന മേഖലയിലെ ഛൂര്‍ ഗ്രാമത്തിലാണ് സംഭവം. അമിത് എന്ന 30 കാരനെയാണ് മകനായ സച്ചിന്‍ കുമാറിനെ കൊല്ലാന്‍ സന്‍ജീവ് കുമാര്‍ ക്വട്ടേഷന്‍ നല്‍കിയത്.ചൊവ്വാഴ്ച മുതലാണ് സച്ചിനെ കാണാതായത്. ശനിയാഴ്ചയാണ് സച്ചിന്‍റെ മാതാവ് പരാതിപ്പെട്ടത്. ഭര്‍ത്താവിന് മകനെ കാണാതായതില്‍ പങ്കുണ്ടെന്ന് സംശയം ഭാര്യ പരാതിയില്‍ വിശദമാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് മുന്‍ സൈനികനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സഹോദരിയുമായി അവിഹിത ബന്ധം സ്ഥാപിച്ച സന്‍ജീവ് കുമാറില്‍ നിന്ന് 15 വര്‍ഷം മുന്‍പാണ് ഭാര്യ മാറി താമസിച്ചത്.
അമ്മയ്ക്കൊപ്പമായിരുന്നു മകനുണ്ടായിരുന്നത്. ഡെലിവറി ബോയി ആയി ജോലി ചെയ്തിരുന്ന സച്ചിനായിരുന്നു കുടുംബത്തിന് വരുമാനം ഉള്ളയാള്‍. ചൊവ്വാഴ്ച മകന് സന്‍ജീവ് കുമാര്‍ ആദ്യം മദ്യം നല്‍കി. മദ്യപിച്ചതിന് പിന്നാലെ മകന്റെ തലയ്ക്ക് കുപ്പി കൊണ്ട് അടിച്ച് ബോധരഹിതനാക്കി. ഇതിന് പിന്നാലെ അമിത് സച്ചിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.