കൊച്ചി: ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് റിലീസായി. ഡബ്സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തല്ലുമാലയിലെ മണവാളൻ തഗിനും സുലൈഖാ മൻസിലിലെ ഓളം അപ്പിനും ശേഷം വീണ്ടും ഡബ്സിയുടെ മറ്റൊരു ഇടിവെട്ട് റാപ്പ് നമ്പറാണ് ഈ ഗാനം.
ഗാനത്തിന്റെ രചന മുഹ്സിൻ പെരാരിയാണ്. ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ നാ റെഡി എന്ന ഗാനത്തിൽ റാപ് പോർഷൻ ആലപിച്ച അസൽ കോളർ എന്ന റാപ്പറും പ്രൊമോ സോങ്ങിൽ പാടിയിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയുടെ മൂന്നു ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ ഇരുപത്തിഅഞ്ചു കോടിയിൽ പരം രൂപയാണ്.
വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്മാന് നായകനായ കിംഗ് ഓഫ് കൊത്ത. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജോഷിയുടെ മകന് അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു. ഈ വര്‍ഷത്തെ ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവുമായിരുന്നു ഇത്. എന്നാല്‍ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രത്തിനെതിരെ വ്യാപകമായ രീതിയില്‍ ഡീഗ്രേഡിംഗ് നടന്നതായി അണിയറക്കാര്‍ പറഞ്ഞിരുന്നു.
കേരളത്തിൽ നിന്നുമാത്രം ആദ്യ രണ്ട് ദിവസങ്ങളിലായി 7.8 കോടി ചിത്രം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതായത്, വ്യാഴം 5.75 കോടിയും വെള്ളി 2.05 കോടിയും ആണ് നേടിയിരിക്കുന്നത്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ഏകദേശം 22 കോടിക്കടുത്ത് ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.
കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.