എൻഫീല്‍ഡ്: മലയാളി നഴ്സ് ലണ്ടനില്‍ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തൻകണ്ടത്തില്‍ മേരി ജോണ്‍(63) ആണ് കാൻസര്‍ രോഗത്തെ തുടര്‍ന്ന് അനതരിച്ചത്.
അവിവാഹിതയായ മേരി ജോണ്‍ കഴിഞ്ഞ 20 വര്‍ഷമായി എൻഫീല്‍ഡിലായിരുന്നു താമസം. കടുത്ത വയറുവേദന അനുഭപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മാസം മുന്പ് നടത്തിയ പരിശോധനയിലാണ് അര്‍ബുദ രോഗം സ്ഥിരീകരിച്ചത്. ചികിത്സ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ രോഗം മൂര്‍ച്ഛിച്ച് മരണപ്പെടുകയായിരുന്നു.
മേരി ജോണിനെ പരിചയപ്പെടുന്ന ആരിലും അവരുടെ സ്നേഹവും സംസാരവും വ്യക്തിത്വവും ഏറെ ആകര്‍ഷിക്കപ്പെടുന്നതായിരുന്നു. ആല്മീയ മേഖലയിലും ജീവ കാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന മേരി.
നിര്‍ധന വിദ്യാര്‍ഥികളുടെ പഠന ചെലവും വഹിച്ചിരുന്നു. മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട “മേരി ആന്‍റി’ ആണ് എൻഫീല്‍ഡില്‍ നിന്ന് അകാലത്തില്‍ വിടവാങ്ങിയത്.
മുളന്തുരുത്തി പുത്തൻ കണ്ടത്തില്‍ പരേതരായ ജോണ്‍-അന്നക്കുട്ടി ദമ്ബതികളുടെ മകളാണ് മേരി ജോണ്‍. ജോണി പി. ജോണ്‍ (ന്യൂയോര്‍ക്ക്), പി.ജെ. ജേക്കബ് , ജോസ് പി. ജോണ്‍, പരേതയായ അമ്മിണി ജോയി, ലീലാ ജോര്‍ജ് എന്നിവര്‍ സഹോദരങ്ങളാണ്.
എൻഫീല്‍ഡ് കാവെല്‍ ആശുപത്രി വാര്‍ഡിന്‍റെ സീനിയര്‍ സിസ്റ്റര്‍ പദവിയില്‍ ജോലി ചെയ്യുകയായിരുന്നു. അന്ത്യോപചാര ശുശ്രൂഷകളും സംസ്കാരവും എൻഫീല്‍ഡില്‍ വച്ച് സെപ്റ്റംബര്‍ 13ന് നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് വര്‍ഗീസ് – 07588 422544, അല്‍ഫോൻസാ ജോസ് – 07804 833689.