ജീലോംഗ്: ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തുന്ന ഗ്രാൻഡ് മെഗാഷോ ഞായറാഴ്ച ക്രോയേഷ്യൻ കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും.സ്വാസികയും സംഘവും നയിക്കുന്ന അതിഗംഭീരമായ കലാപരിപാടികളും ഓസ്ട്രേലിയയിലെ 16 ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരവും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഓൾ ഓവർ ഓസ്ട്രേലിയയിൽ നടക്കുന്ന രണ്ടാമത്തെ വടംവലി മത്സരം ആണ് ഇത്.വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് എവറോളിംഗ് ട്രോഫിയും 30001 ഡോളർ കാഷ് പ്രൈസും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 10001, 5001 ഡോളർ കാഷ് പ്രൈസും ലഭിക്കും.
ഓസ്ട്രേലിയയിൽ നടത്തിയ സോളോ ബൈക്ക് റൈഡർ 24 ദിവസം കൊണ്ട് (സർക്കും നാവികേഷൻ ബിഗ് ലാപ്) പൂർത്തിയാക്കിയ സജിത്ത് രാജിനെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിന്റെ തനതായ ശൈലി വിളിച്ചോതുന്ന തിരുവാതിരകളി പുലിക്കളി ചെണ്ടമേളവും നടത്തും. അതിനോടൊപ്പം 21 കൂട്ടം വിഭവങ്ങളോടുകൂടിയ ഓണസദ്യയും ഉണ്ട്.ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹ്യത്തുക്കളെയും സ്നേഹത്തേടെത്തോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.