തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ഒരു അട്ടിമറി കൂടി പുറത്ത്. വിദേശത്തുളള മുഖ്യപ്രതി സത്താറിന് പാസ്പോർട്ട് പുതുക്കാൻ പൊലീസ് സഹായം ലഭിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഖത്തറിലുള്ള സത്താറിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
t2021 ൽ കായംകുളം പൊലീസിനാണ് പാസ്പോർട്ട് പുതുക്കാൻ സത്താർ അപേക്ഷ നൽകിയത്. എംബസി വഴിയാണ് അപേക്ഷ നൽകി
യത്. പിന്നാലെ 2031 വരെ സത്താറിന് പാസ്പോർട്ട് പുതുക്കി ലഭിച്ചു. സത്താറിന് പൊലീസ് അനുകൂല റിപ്പോർട്ട് നൽകിയെന്നാണ് വിലയിരുത്തൽ. സംഭവത്തില്‍ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ അന്വേഷണം തുടങ്ങി. ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കിയ പ്രതിക്കാണ് പൊലീസിന്റെ സഹായം ലഭിച്ചത് . സത്താറിനെ നാട്ടിലെത്തിക്കാൻ തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടപടി തുടങ്ങിയപ്പോഴാണ് അട്ടിമറി പുറത്തായത്.
2018 മാർച്ച് 26 നാണ് മടവൂരിലെ സ്റ്റുഡിക്കുള്ളിൽ വച്ച് പ്രതികള്‍ രാജേഷിനെ വെട്ടികൊലപ്പെടുത്തിയത്. ഖത്തറിലെ വ്യവസായിയായ സത്താറിൻെറ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നിൽ. സത്താറിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനായ സാലിഹ് എന്ന അലിബായി വഴിയാണ് ക്വട്ടേഷൻ നടപ്പാക്കിയത്.