ചൈനയില്‍ മൂന്ന് ലക്ഷം വര്‍ഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തി.ഹുവാലോങ്‌ഡോങ്ങില്‍ നിന്നാണ് കണ്ടെത്തിയത്. ഇത് ഒരു കുട്ടിയുടെ തലയോട്ടിയാണെന്നാണ് കരുതുന്നത്.എന്നാല്‍ ഇതിന്റെ വംശപരമ്ബര കണ്ടെത്തുന്നതോ, മറ്റ് വിവരങ്ങള്‍ കണ്ടെത്തുന്നതോ ബുദ്ധിമുട്ടാണെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് . സയൻസ് അലേര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ തലയോട്ടി കണ്ടെത്തിയത് ശാസ്ത്രജ്ഞരെ അമ്ബരപ്പിച്ചിരിക്കുകയാണ്.
പുരാതന മനുഷ്യ വിഭാഗങ്ങളെ പറ്റി ശാസ്ത്രലോകം ഏറെ പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ കണ്ടെത്തിയ തലയോട്ടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഈ പഠനങ്ങളില്‍ പോലും ലഭ്യമല്ല .ആദ്യകാല ആധുനിക മനുഷ്യരുടേതുമായി തലയോട്ടിക്ക് ചില സാമ്യങ്ങളുണ്ട്. ഇതിന് ചെറിയ താടിയുണ്ട്, ഡെനിസോവൻസ് എന്നറിയപ്പെടുന്ന ഏഷ്യയില്‍ നിന്നുള്ള വംശനാശം സംഭവിച്ച മനുഷ്യരുമായും ഇതിനെ താരതമ്യപ്പെടുത്തുന്നു. ‘