ബ്രിസ്‌ബെയ്ൻ : യുണൈറ്റഡ് മലയാളി ഓഫ് ക്വീൻസ്ലാണ്ടിന്റെ നേതൃത്വത്തിൽ
ബ്രിസ്‌ബെയ്ൻ കേരള ഫെസ്റ്റ് ഓഗസ്റ്റ് 12 ന് നടത്തപ്പെടുമെന്ന് UMQ ഭാരവാഹികൾ അറിയിച്ചു. അന്നേദിവസം തിരുവാതിരക്കളി മത്സരവും മെഗാ തിരുവാതിരയും, വള്ളസദ്യയും ഉണ്ടായിരിക്കുന്നതാണ്.
പ്രശസ്ത സിനിമാതാരം ശ്രീ. മനോജ് കെ ജയൻ മുഖ്യാഥിതിയായെത്തുന്ന ആഘോഷമാമാങ്കത്തിലേക്ക് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി UMQ ഭാരവാഹികൾ അറിയിച്ചു. ഇതിനോടനുബന്ധിച്ച് ഓഗസ്റ്റ് 13 ന് ശ്രീ. മനോജ് കെ ജയൻ പങ്കെടുക്കുന്ന ഡിന്നർ ഈവ് വൈകിട്ട് 5 മണിമുതൽ 8 മണി വരെ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Venue : ISLAMIC COLLEGE OF BRISBANE
45 ACACIA RD, KARAWATHA.