ലണ്ടൻ : 2007 മുതല്‍ 2014 വരെ ഇന്ത്യയിലെ അനാഥാലയങ്ങളിലും എൻജിഒകളിലും പ്രവര്‍ത്തിച്ച ബ്രിട്ടിഷ് അധ്യാപകനായ മാത്യു സ്മിത്തിന് ബാലപീഡനങ്ങളുടെ പേരില്‍ യുകെയിലെ കോടതി 12 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.
ഇന്ത്യയിലും പിന്നീട് നേപ്പാളിലും അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം 2022 ല്‍ യുകെയിലേക്കു മടങ്ങിയ ഇയാളെ ലണ്ടനിലെ സൗത്‌വാര്‍ക് ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്.
ഇന്ത്യയിലുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് പണം നല്‍കി അവരെക്കൊണ്ട് കൊച്ചുകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രേരിപ്പിക്കുകയും അതിന്റെ ചിത്രങ്ങള്‍ വാങ്ങി സൂക്ഷിക്കുകയുമായിരുന്നു മാത്യു സ്മിത്തിന്റെ ശൈലി. ഇത്തരത്തില്‍ 2 പേരുടെ അക്കൗണ്ടുകളിലേക്ക് 65,398 പൗണ്ട് (ഏകദേശം 70 ലക്ഷം രൂപ) ഇയാള്‍ കൈമാറിയതായി കണ്ടെത്തി. ബാലപീഡനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഡാര്‍ക് വെബ് സൈറ്റുകളിലും ഇയാള്‍ സജീവമായിരുന്നു.