ബീജിംഗ്: പാകിസ്ഥാനിലെ ബലുചിസ്ഥാനിലുള്ള ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന വിവാദ ഇടനാഴി നടപ്പാക്കാനുള്ള നീക്കവുമായി ചൈനയും പാകിസ്ഥാനും.
പാക് അധിനിവേശ കശ്മീരിലൂടെയുള്ള ഇടനാഴി നടപ്പാക്കുന്നതിനെ ഇന്ത്യ എതിര്‍ക്കുന്നതിനിടെയാണ് നീക്കം.
ചൈന -പാക് ഇക്കണോമിക് കോറിഡോര്‍ (സി.പി.ഇ.സി) പദ്ധതിയുടെ ഭാഗമായി 60 ബില്യൻ ഡോളര്‍ അനുവദിക്കുമെന്ന് ഷി ചിൻപിംഗ് അറിയിച്ചു. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ബെല്‍റ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ) പദ്ധതിക്കു വേണ്ടിയാണ് പ്രധാനമായും തുക അനുവദിക്കുന്നത്. പാക്- ചൈന ബന്ധത്തിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ തിങ്കളാഴ്ച നടത്തിയ ആഘോഷവേളയിലാണ് ഷി ചിൻപിങ് തുക അനുവദിക്കുമെന്ന സന്ദേശം അറിയിച്ചത്.