തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ 1, 9 വാര്‍ഡുകള്‍, ഐസിയുകള്‍, സ്ട്രോക്ക് യൂണിറ്റ് എന്നിവ മന്ത്രി സന്ദര്‍ശിച്ചു. ചികിത്സിച്ച് രോഗം ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 96 പേരാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. മന്ത്രി ആവശ്യപ്പെട്ട പ്രകാരം ഇവരില്‍ 15 പേരെ ഏറ്റെടുക്കാന്‍ പത്തനംതിട്ട കുമ്പനാട് ഗില്ഗാല് തയ്യാറായി. ബാക്കിയുള്ളവര്‍ പുനരധിവാസം കാത്ത് ആശുപത്രിയില്‍ തന്നെ കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി.