പെർത്ത് ∙ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓൾ ഓസ്ട്രേലിയ സ്റ്റാർ സിങ്ങർ മത്സരവും, ഓസ്ട്രേലിയൻ ഡ്രീംസ് എന്ന മെഗാ മ്യൂസിക്കൽ ഷോയും ജൂലൈ 29 ന് ഹാരിസ്ഡൽ കേയറി ബാപ്റ്റിസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
കേരളത്തിൽ നിന്നുള്ള പിന്നണി ഗായകരുൾപ്പെടെ 11 കലാകാരന്മാർ ഷോയിൽ പങ്കെടുക്കും. ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ ഉൾപ്പെടെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 23 ഗായകരാണ് പ്യൂമ സ്റ്റാർ സിങ്ങറിന്റെ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുക. 450 ൽ അധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള അസോസിയേഷന്റെ 21 പേരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ആഘോഷരാവിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.