പാലി: 33 കാരനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് ഭാര്യയുടെ കാമുകന്‍. രാജസ്ഥാനിലെ പാലിയിലാണ് ഞെട്ടിക്കുന്ന സംഭവം. ജോഗേന്ദ്ര എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം ആറ് കഷ്ണങ്ങളാക്കി മുറിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് മറവ് ചെയ്തത്. മകനെ കാണാനില്ലെന്ന ജോഗേന്ദ്രയുടെ പിതാവിന്‍റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്.ജൂലൈ 11നാണ് ജോഗേന്ദ്ര വീട്ടില്‍ നിന്ന് പോയത്. മദന്‍ലാല്‍ എന്നയാളെ സംശയമുള്ളതായി ജോഗേന്ദ്രയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ മദന്‍ലാല്‍ മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളും പൊലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു. മറവ് ചെയ്ത മൃതദേഹ ഭാഗങ്ങള്‍ക്ക് ഒപ്പം മാവിന്‍ തൈ കൂടി വച്ചായിരുന്നു ഇയാള്‍ മടങ്ങിയത്.
ജോഗേന്ദ്രയുടെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനമായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സമാനമായ മറ്റൊരു സംഭവത്തില്‍ ഏപ്രില്‍ മാസത്തില്‍ 20 കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊന്ന് ശരീര ഭാഗങ്ങള്‍ നിരവധി ഭാഗങ്ങളായി ഉദയ്പൂരിലെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചിട്ടിരുന്നു. ഫെബ്രുവരി മാസത്തിലും രാജസ്ഥാനില്‍ സമാന സംഭവം നടന്നിരുന്നു. വിവാഹിതയായ കാമുകിയെ യുവാവ് കൊന്ന് ശരീരഭാഗങ്ങള്‍ രാജസ്ഥാനിലെ നഗൌറിലെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച യുവാവ് പിടിയിലായിരുന്നു.
കാമുകന്‍റെ ശല്യം ഒഴിവാക്കാനായി പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി കാമുകിയ്ക്കായി ഉത്തരാഖണ്ഡില്‍ തെരച്ചില്‍ വ്യാപകമാണ്. അങ്കിത് ചൌഹാന്‍ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.