ചെലവ് കൂടുതലായതിനാല്‍ 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം.
ഇതോടെ ഗെയിംസിന്റെ നടത്തിപ്പ് സംബന്ധിച്ച് സംഘാടകര്‍ക്കിടയില്‍ ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്. മുന്‍പ് നിശ്ചയിച്ച തുകയില്‍ നിന്നും പുതിയ എസ്റ്റിമേറ്റ് തുക ഉയര്‍ത്തിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിക്ടോറിയന്‍ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഈ തുക എങ്ങനെയെങ്കിലും കണ്ടെത്തി ഗെയിംസ് സംഘടിപ്പിച്ചാല്‍ തന്നെ തങ്ങള്‍ക്ക് അത് വലിയ സാമ്ബത്തിക ബാധ്യത വരുത്തി വെക്കുമെന്ന് വിക്ടോറിയന്‍ സംസ്ഥാനത്തിന്റെ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസി!നിന്റെ നടത്തിപ്പിന് ആദ്യം തീരുമാനിച്ചിരുന്ന തുക 2 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ആയിരുന്നു. എന്നാലിത് പിന്നീട് ഏകദേശം 7 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറായാണ് ഉയര്‍ത്തിയത്. ‘ഞാന്‍ ഈ സ്ഥാനത്തിരുന്ന് ബുദ്ധിമുട്ടുള്ള ഒരുപാട് തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇത് അത്തരമൊരു തീരുമാനം അല്ല. സത്യം പറഞ്ഞാല്‍, ഒരു കായിക മത്സരത്തിന് ഏഴ് ബില്യണ്‍ ഡോളര്‍ ചെലവാക്കുക എന്നത് റിസ്കുള്ള കാര്യമാണ്. ഞങ്ങള്‍ അത് ചെയ്യുന്നില്ല’, ഡാനിയേല്‍ ആന്‍ഡ്രൂസ് മെല്‍ബണില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പറഞ്ഞു
‘കഴിഞ്ഞ വര്‍ഷം കണക്കാക്കിയതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ എസ്റ്റിമേറ്റ്. അത് സംഘടിപ്പിക്കാന്‍ ഞാന്‍ ആശുപത്രികളില്‍ നിന്നും സ്കൂളുകളില്‍ നിന്നുമൊന്നും പണം പിരിക്കില്ല. 2026ല്‍ വിക്ടോറിയയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കില്ല’, എന്നും ഡാനിയേല്‍ പറഞ്ഞു. കരാറില്‍ നിന്നും പിന്മാറാനുള്ള തങ്ങളുടെ തീരുമാനം കോമണ്‍വെല്‍ത്ത് ഗെയിംസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.