തായ്‌വാനെ പ്രതിരോധത്തിലാക്കാന്‍ വീണ്ടും ചൈന. തായ്‌വാനെ ലക്ഷ്യംവെച്ച് ചൈന നാവികസേന കപ്പലുകളും യുദ്ധവിമാനങ്ങളും ബോംബറുകളും അയച്ചതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
തായ്‌വാന്റെ സൈനികാഭ്യാസം തുടങ്ങുന്നതിന് മുമ്ബായാണ് ചൈനയുടെ നീക്കം.
38 യുദ്ധവിമാനങ്ങളും ഒമ്ബത് നാവിക കപ്പലുകളും ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ വരെ തായ്‌വാന്‍ ദ്വീപിനെ ചുറ്റി നിലനിന്നു. ബുധനാഴ്ച ജി10, ജ16 യുദ്ധവിമാനങ്ങളും തായ്‌വാന് മേലെ ചൈനീസ് ലിബറേഷന്‍ ആര്‍മി പറത്തുകയും ചെയ്തു.
ഇതില്‍ 32 എണ്ണം തായ്‌വാന്‍ കടലിടുക്കിന്റെ മധ്യരേഖ മറികടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിനും പ്രധാന ഭൂപ്രദേശത്തിനും ഇടയിലുള്ള ഒരു അനൗദ്യോഗിക അതിര്‍ത്തിയാണ് തായ്‌വാന്‍ കടലിടുക്കിന്റെ മധ്യരേഖ. 23 വിമാനങ്ങള്‍ കൂടി ഇന്ന് മധ്യരേഖ കടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസാവസാനം സൈനികാഭ്യാസം നടത്താന്‍ തായ്‌വാന്‍ തീരുമാനിച്ചിരുന്നു. ചൈനയുടെ അധിനിവേശം തടയുന്നതിനെതിരെ യുദ്ധ സന്നദ്ധതാ പരിശീലനങ്ങള്‍ക്കുളളതാണ് ‘ഹാന്‍ ?ഗുവാങ്’ അഭ്യാസം. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സാധാരണക്കാരെ സജ്ജരാക്കുക, വ്യോമാക്രമണങ്ങള്‍ ഉണ്ടായാല്‍ പാലായനം ചെയ്യുന്നതിന് ജനങ്ങളെ ഒരുക്കാനുമുളളതാണ് ‘വാനന്‍’ അഭ്യാസം. ഈ രണ്ട് അഭ്യാസങ്ങളും നടത്താനായി തായ്‌വാന്‍ തയ്യാറായിരിക്കവെയാണ് ചൈനയുടെ പ്രതിരോധം.