ലണ്ടന്‍: വിമാനത്തിലെ വിന്‍ഡോ സീറ്റിനു വേണ്ടിയുള്ല രണ്ട് യാത്രക്കാരുടെ അടി കയ്യാങ്കളിയില്‍ കലാശിച്ചു. മാള്‍ട്ടയില്‍ നിന്ന് ലണ്ടൻ സ്റ്റാൻസ്റ്റെഡിലേക്കുള്ള റയാൻ എയര്‍ വിമാനത്തിലാണ് സംഭവം.
യാത്രക്കാരില്‍ ഒരാള്‍ തന്‍റെ വിൻഡോ സീറ്റിലേക്ക് കയറാൻ മറ്റൊരാളെ കടന്നുപോകാൻ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്.
ജൂലൈ 3നാണ് സംഭവം. ഒരു ബ്രിട്ടീഷുകാരനും അമേരിക്കക്കാരനും തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ തര്‍ക്കവും അടിയും മൂലം വിമാനം രണ്ടു മണിക്കൂര്‍ വൈകി. രണ്ടുപേരെയും വഴക്കില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ ശരിക്കും ബുദ്ധിമുട്ടി. തങ്ങള്‍ ഒരിക്കലും വീട്ടിലെത്താന്‍ പോകുന്നില്ലെന്ന് സഹയാത്രക്കാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
“ബ്രിട്ടീഷുകാരൻ അമേരിക്കക്കാരനെ തന്‍റെ വിൻഡോ സീറ്റിലേക്ക് കടക്കാൻ അനുവദിച്ചില്ല.തുടര്‍ന്ന് തര്‍ക്കമായി. വിമാനം രണ്ട് മണിക്കൂര്‍ വൈകി. എല്ലാവരും അലോസരപ്പെട്ടു,” യാത്രക്കാരൻ പറഞ്ഞു.