തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ പരാതിക്കാരനെതിരെ ലോകായുക്തയുടെ പരിഹാസം.കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്ന് പരാതിക്കാരനോട് ലോകായുക്ത പറഞ്ഞു.ഇടക്കിടെ പത്രവാർത്ത വരുമല്ലോ?ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് ഉപലോകായുക്ത ചോദിച്ചു.ഒന്നുകിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുക.എത്ര ദിവസമായി ഫുൾ ബഞ്ച് ഇരിക്കുന്നു.ഇതൊന്ന് തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷമെന്ന് ലോകായുക്ത പറഞ്ഞു.കേസ് പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി