ഓസ്ട്രേലിയയെന്ന ഭൂഖണ്ഡത്തിലേക്ക് ജീവിതം പറിച്ചു നടാനാഗ്രഹിക്കുന്ന പുതു തലമുറക്ക് വഴിക്കാട്ടിയായി തലയെടുപ്പോടെ മുന്നിൽ നിന്നും നയിക്കുന്ന ഫ്ലൈ വേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസസും, മലയാള ചലച്ചിത്ര രംഗത്ത് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി, ചലച്ചിത്ര മേഖലയിൽ തന്റേതായൊരു കൈയൊപ്പ് ചാർത്തിയ ശ്രീ. അജു വർഗീസും ചേർന്നുള്ള പുതിയ പരസ്യ വിജ്ഞാപനം ആസ്വാദമനസ്സുകളെ കീഴടക്കി സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ദൃശ്യഭംഗി കൊണ്ടും നർമ്മത്തിലൂന്നിയ പ്രമേയത്താലും കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് നേരിട്ട് എത്തും വിധത്തിലുള്ള പരസ്യം ശ്രീ അജു വർഗീസ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.പഠിക്കാൻ ആയാലും മൈഗ്രേറ്റ് ചെയ്യാൻ ആയാലും ഇനി കൃത്യമായ വഴി കാണിച്ചു തരാൻ ഫ്‌ളൈവേൾഡ് കൂടെയുണ്ടാവുമെന്ന പരസ്യ ആശയം പ്രേക്ഷകർക്ക് ലളിതമായ രീതിയിൽ ഇതുവഴി മനസ്സിലാക്കുവാൻ കഴിയും.
https://www.instagram.com/reel/CuKAoBjsGa4/?igshid=MTc4MmM1YmI2Ng==