ലണ്ടൻ: വിംബിള്‍ഡണ്‍ മത്സരത്തിനിടെ കോര്‍ട്ട് കൈയേറി പ്രതിഷേധം നടത്തി പ്രകൃതിസ്നേഹികളായ ‘ജസ്റ്റ് സ്റ്റോപ് ഓയില്‍’ പ്രവര്‍ത്തകര്‍.
കോര്‍ട്ട് 18-ല്‍ ഗ്രിഗോര്‍ ദിമിത്രോവ് – ഷോ ഷിമാബുക്കാരു പോരാട്ടം നടക്കുന്നതിനിടെയാണ് പ്രകൃതിസ്നേഹികള്‍ പ്രതിഷേധവുമായി എത്തിയത്. ഓറഞ്ച് നിറത്തിലുള്ള വര്‍ണക്കടലാസുകള്‍ പുല്‍ക്കോര്‍ട്ടിലേക്ക് എറിയുകയും എണ്ണയ്ക്കായുള്ള പ്രകൃതിചൂഷണം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. ഒരു പ്രതിഷേധക്കാരൻ കോര്‍ട്ടില്‍ കുത്തിയിരുന്ന് മത്സരം തടസപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവരെ സുരക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.