മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡമിര്‍ പുടിൻ. റഷ്യൻ ടെലിവിഷൻ നെറ്റ്‍വര്‍ക്കാണ് പുടിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യയുടെ ഏജൻസി ഫോര്‍ സ്ട്രാറ്റജിക് ഇനിഷേറ്റീവ് യോഗത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു പുടിന്റെ പ്രസ്താവനയെന്ന് വാര്‍ത്ത ഏജൻസി വ്യക്തമാക്കുന്നു. നമ്മുടെ സുഹൃത്തായ ഇന്ത്യയും മോദിയും വര്‍ഷങ്ങള്‍ക്ക് മുമ്ബ് മേക്ക് ഇൻ ഇന്ത്യ സംരംഭം കൊണ്ടു വന്നിരുന്നു.
ഇത് ഇന്ത്യൻ സമ്ബദ്‍വ്യവസ്ഥയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശയത്തെ അനുകരിക്കുന്നത് ഒരു ദോഷവും ചെയ്യില്ല. അത് നമ്മുടെ സുഹൃത്തുക്കള്‍ സൃഷ്ടിച്ചതാണെങ്കില്‍ പോലുമെന്ന് പുടിൻ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ വിലക്ക് മൂലം ബുദ്ധിമുട്ട് നേരിടുന്ന റഷ്യൻ കമ്ബനികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാൻ സഹായം നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പുടിൻ യോഗത്തില്‍ പ്രസ്താവന നടത്തി.
2014 സെപ്റ്റംബറിലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്. നിര്‍മാണ മേഖലക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു പദ്ധതി. ഇന്ത്യയെ ആഗോളതലത്തില്‍ നിര്‍മാണ ഹബ്ബായി ഉയര്‍ത്തി കാണിക്കുകയായിരുന്നു മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്.