ഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും. പ്രായം കണക്കാക്കുന്നതില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്ബരാഗതി രീതി ഉപേക്ഷിച്ച് ലോകമെമ്ബാടുള്ള പൊതുരീതി ഇന്ന് മുതല്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയ.ഇന്ന് മുതല്‍ പൊതുരീതി ദക്ഷിണ കൊറിയയില്‍ നടപ്പിലാകും.
ഇത് വരെ പിന്തുടര്‍ന്ന രീതി അനുസരിച്ച് ജനിച്ചു വീഴുന്ന കുഞ്ഞിന് ഒരു വയസാണ് പ്രായം. അടുത്ത ജനുവരി ഒന്നിന് അടുത്ത വയസ് തികയും. അതായത് ഡിസംബര്‍ 31ന് ജനിക്കുന്ന കുഞ്ഞിന് ഒരു വയസ് പ്രായം. അടുത്ത ദിവസം, ജനുവരി ഒന്നിന് കുഞ്ഞിന് 2 വയസ് തികയുമെന്നര്‍ത്ഥം. പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്ത രീതികള്‍ കാരണം നിയമപരവും സാമൂഹികവുമായ തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നതിനാലും അനാവശ്യ സാമൂഹിക സാമ്ബത്തിക ചെലവുകള്‍ കുറയ്ക്കാനുമാണ് പരിഷ്‌കരണം ലക്ഷ്യമിടുന്നത്.
പൊതുരീതി സ്വീകരിക്കുമ്ബോള്‍ ജനനസമയത്ത് പൂജ്യം വയസും, ആദ്യത്തെ ജന്മദിനത്തില്‍ ഒരു വയസും എന്ന രീതിയിലേക്ക് കൊറിയ മാറും. ഇതോടെ എല്ലാ കൊറിയക്കാരുടേയും പ്രായം രണ്ട് വയസ് വരെ കുറയും.എന്നാല്‍, സ്കൂള്‍ അഡ്മിഷൻ, നിര്‍ബന്ധിത സൈനികസേവനം തുടങ്ങിയ വിഷയങ്ങളില്‍ പൊതുരീതി പിന്തുടരുമ്ബോഴും ജനിച്ച മാസമോ തീയതിയോ കണക്കാക്കാതെ ജനുവരി 1 അടിസ്ഥാനമാക്കിയാകും യോഗ്യത നിര്‍ണയിക്കുക.പൊതുജനാഭിപ്രായത്തിന്റെ പിന്‍ബലത്തില്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ നല്‍കിയ പ്രചാരണ വാഗ്ദാനമാണ് സര്‍ക്കാര്‍ നിറവേറ്റുന്നത്. ഉത്തര കൊറിയ 1985 മുതല്‍ പൊതുരീതിയാണ് പിന്തുടരുന്നത്. എന്നാല്‍, ഉത്തര കൊറിയൻ കലണ്ടറിലെ പുതുവര്‍ഷദിനം രാഷ്ട്രപിതാവ് കിം ഇല്‍ സങ്ങിന്റെ ജന്മദിനമാണെന്ന് മാത്രം. മറ്റ് ഏഷ്യൻ രാജ്യങ്ങളായ ജപ്പാനും വിയറ്റ്നാമും പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് തന്നെ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം കാരണം ചൈനീസ് ശൈലിയിലുള്ള പ്രായനിര്‍ണയ സമ്ബ്രദായം ഉപേക്ഷിച്ചിരുന്നു.