കൊല്ലം: കൊല്ലം മയ്യനാട് വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതി. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഘമായെത്തി പട്ടിയെ അടിച്ചു കൊന്നത്. യുവാക്കളിൽ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷത്തിലായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
സംഭവത്തിൽ ഇരവിപുരം പൊലീസിൽ പരാതി നൽകി.