റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
മൊബൈൽ ക്യാമറയിലൂടെ റിയാദിലെ പൊതു പരിപാടികളും പൊതു പ്രവർത്തകരെയും പകർത്തി ജനങ്ങളിൽ എത്തിക്കപ്പെടുന്ന ‘മാമ’ എന്ന വിളിപ്പേരുള്ള ജബ്ബാർ പൂവ്വാർ ( 36 വർഷത്തെ ) മൂന്നര പതിറ്റാണ്ടുള്ള പ്രവാസം അസാനിപ്പിച്ച് നാടണയുന്നു.
സുഹൃത്തേ…,
റിയാദിലെ മണൽ തരികൾക്ക് പോലും താങ്കളെ പോലുള്ളവരെ മറക്കാൻ കഴിയില്ല.
കഴിഞ്ഞ കാലങ്ങളിൽ താങ്കളുടെ റോൾ കൃത്യമായി കൈകാര്യം ചെയ്തിരുന്നത് റിയാദിന്റെ പ്രിയപ്പെട്ട രാജൻ കാരിച്ചാൽ എന്ന ‘രാജേട്ടൻ’ ആയിരുന്നു.
ഇനിയെത്ര പ്രൊഫഷനൽ ഫ്രീലാൻഡ് ക്യാമറ വന്നാലും താങ്കളെ പോലുള്ളവരുടെ വിടവ് അതും മൊബൈൽ ക്യാമറയുടെ തകർപ്പൻ വിടവ് ഒരു വിടവായി തന്നെ ഇവിടെ നിലനിൽക്കും.
അടുത്ത ദിവസങ്ങളിൽ ഭാര്യ സീനു ബീവിയെ വിസിറ്റിംഗിൽ എത്തിക്കുകയും ഉംറ ചെയ്യിപ്പിക്കുവാനും സാധിച്ചത് വലിയ ഒരു അനുഗ്രഹമാണ്.
മക്കളായ ജസീർ ( Aeronotic Engineer), റമീസ ( Bsc Nursing), അബു താഹിർ ( Perfusion Technology) എന്നിവർക്ക് കഴിവിന്റെ പരമാവധി വിദ്യാഭ്യാസം നൽകി ഉന്നതിയിലെത്തിക്കുവാൻ സർവ്വ ശക്തന്റെ അനുഗ്രഹം ഈ പ്രവാസ കാലങ്ങളിൽ താങ്കൾക്ക് കിട്ടിയ ദൈവാനുഗ്രഹമാണ്.
കഴിഞ്ഞ 36 വർഷക്കാലവും ‘അൽ സാഫി’ കമ്പനിയിൽ വിവിധ തസ്ഥികയിൽ ജോലി ചെയ്തിരുന്നുവെങ്കിലും അവസാന രണ്ട് പതിറ്റാണ്ട് അൽ സാഫിയിലെ Sales Co ordinator ആയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ജോലിയുടെ തിരക്കിനിടയിലും ഇടവേളകളിലുമായി റിയാദ് ടാക്കീസ്, ട്രിവ , തട്ടകം എന്നീ സംഘടനകളിൽ സജീവത നില നിർത്താൻ സാധിച്ചതും പൊതു ധാരയിലെ അനുഗ്രഹമാണ്.
ജബ്ബാർ പൂവ്വാർ എന്ന റിയാദിന്റെ ‘ജബ്ബാർ മാമന് ‘ പ്രാർത്ഥനയോടെ സന്തോഷത്തോടെ യാത്രാ മംഗളങ്ങൾ നേരാനാണ് ആഗ്രഹം .താങ്കളുടെ ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുവാൻ സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
അടുത്ത ദിവസങ്ങളിൽ ജൂൺ 22 ന് റിയാദ് ബത്തയിലെ റമാദാ ആഡിറ്റോറിയത്തിൽ റിയാദ് ടാക്കീസ് ജബ്ബാർ പൂവ്വാറിന് യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി റിയാദ് ടാക്കീസ് ടീം അറിയിച്ചിരിക്കുന്നു. മെമന്റോയോ ഷാളോ കൊടുക്കുവാൻ ആഗ്രഹിക്കുന്ന സംഘടനകളോ വ്യക്തികളോ ടാക്കീസ് ഭാരവാഹികളായ നൗഷാദ് ആലുവ – 0568382083, ഷൈജു പച്ച – 0559374233 എന്നിവരെ ബന്ധപ്പെടണമെന്ന് ടീം ടാക്കീസ് അറിയിച്ചിട്ടുണ്ട്.