അന്തരിച്ച മാര്‍പാപ്പ ബെനഡിക്ട് പതിനാറാമൻ കഴുത്തില്‍ അണിയാറുണ്ടായിരുന്ന കുരിശ് ജര്‍മനിയിലെ പള്ളിയില്‍നിന്നു മോഷണംപോയി.ബവേറിയയിലെ ട്രൗണ്സ്റ്റെനിലുള്ള സെയ്ന്റ് ഓസ്വാള്‍ഡ്സ് ദേവലായഭിത്തിയില് ചില്ലുകൂട്ടിലാണ് കുരിശ് സൂക്ഷിച്ചിരുന്നത്.ബെനഡിക്ട് പതിനാറാമന്റെ മാതൃ ഇടവകയാണിത്. ഇവിടേക്ക് പാപ്പ ഇഷ്ടദാനമായി നല്‍കിയതാണ് കുരിശ്. കുരിശിനൊപ്പം പള്ളി ഭണ്ഡാരത്തിലെ പണവും മോഷ്ടിച്ചിട്ടുണ്ട്.2013-ല്‍ പാപ്പാസ്ഥാനം സ്വയമൊഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയായിരുന്ന ബെനഡിക്ട് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് അന്തരിച്ചത്.