ഗുവാഹത്തി: അസമിൽ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്ഡോ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകൻ ഹസൻസൂർ ഇസ്ലാം അറസ്റ്റിലായി. ഇയാൾക്ക് മറ്റൊരു ബന്ധമുണ്ടായതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗോൽപാറ ജില്ലാ പ്രസിഡന്റായ ജൊനാലിയെ തിങ്കളാഴ്ചയാണ് കൃഷ്ണസാൽപാർ പ്രദേശത്തെ ദേശീയപാതയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ രണ്ട് വർഷമായി ജൊനാലിയും ഹസൻസൂറും തമ്മിൽ അടുപ്പത്തിലാണ്. ഇതിനിടെ ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമായി. ഈ ബന്ധത്തെ ജൊനാലി ചോദ്യം ചെയ്തു.