കോഴിക്കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി. ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും തന്റെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെ സ്കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കൾ നൽകാറുണ്ടെന്നും പതിനാലുകാരി പൊലീസിന് മൊഴി നൽകി. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോട് ചൂലൂർ സ്വദേശി ആയ എട്ടാംക്ലാസുകാരിയെ ഇന്നലെ ആണ് ഹെഡ്രെജന്‍ പെറോക്സൈഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോഴാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ഉള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ