ഒട്ടാവ :പഞ്ചാബിലെ ഇമിഗ്രേഷൻ ഏജൻസിയുടെ സ്റ്റഡി വിസ തട്ടിപ്പില്‍ കുടുങ്ങി കാനഡയില്‍ നിന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്ന 700ലേറെ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭ പാതയില്‍.
കനേഡിയൻ തലസ്ഥാനത്ത് ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല പ്രതിഷേധം തുടങ്ങി. നാടുകടത്തലിനെതിരെ കനേഡിയൻ കോടതിയെ സമീപിക്കാനും വമിദ്യാര്ത്ഥികള് ഒരുങ്ങുകയാണ്. ഇവര്‍ക്കായി ഉടൻ ഇടപെടണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര വിദേശമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച ജലന്ധറിലെ ഇമിഗ്രേഷൻ ഏജന്റായ ബ്രിജേഷ് മിശ്ര ഒളിവിലാണ്. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 16 ലക്ഷം രൂപ വരെ വാങ്ങിയാണ് ഇയാള്ല സ്റ്റഡി വിസയും കനേഡിയിൻ കോളേജുകളുടേതെന്ന പേരില്‍ വ്യാജ അഡ്മിഷൻ ലെറ്ററുകളും നല്‍കിയത്. പരിശോധനയില്‍ ഈ കത്തുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയ കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജൻസി മാര്‍ച്ചിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നാടുകടത്തല്‍ നോട്ടീസ് നല്‍കിയത്.
2018, 2019 വര്‍ഷങ്ങളില്‍ കാനഡയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ ആണ് ഇവര്‍. അഡ്മിഷൻ കത്തുകളുമായി കാനഡയില്‍ എത്തിയ വിദ്യാത്ഥികള്‍ക്ക് പറഞ്ഞ കോളേജുകളില്‍ ചേരാനാവാതെ വന്നു. തുടര്‍ന്ന് മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയ മിക്കവരും കോഴ്സ് കഴിഞ്ഞ് ജോലി നേടി സ്ഥിര താമസ പെര്‍മിറ്റിന് അപേക്ഷിച്ചപ്പോഴാണ് ബോര്‍ഡര്‍ സര്‍വീസ് ഏജൻസി രേഖകള്‍ പരിശോധിച്ചത്.
ഇമിഗ്രേഷൻ ഏജൻസി നടത്തിയ തട്ടിപ്പ് തങ്ങള്‍ക്ക് അറിവില്ലായിരുന്നെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. തങ്ങളെ തിരിച്ചയക്കരുതെന്നും ഏജന്റിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.മിസിസാഗയിലുള്ള കനേഡിയൻ ബോര്‍ഡര്‍ സര്‍വീസ് ഏജൻസി ആസ്ഥാനത്തിന് പുറത്ത് മേയ് 29 മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്.ഏജന്റുമാരാണ് ഓഫര്‍ ലെറ്റര്‍ നല്‍കിയത്. കാനഡയിലെത്തിയപ്പോള്‍ അഡ്മിഷൻ ലെറ്റര്‍ ലഭിച്ച കോളേജില്‍ സീറ്റ് നിറഞ്ഞെന്ന് പറഞ്ഞ ഏജന്റ് മറ്റ് കോളജുകളില്‍ സീറ്റ് വാഗ്ദാനംനം ചെയ്തു. നിവൃത്തിയില്ലാതെ പലരും ഇതിന് സമ്മതം മൂളുകയായിരുന്നു.