വിനായക ചതുർത്ഥിയാണ് നാളെ, ഉത്തരേന്ത്യയിൽ വലിയ ആഘോഷമാണ് ഗണേശചതുർത്ഥി ദിനത്തിൽ നടക്കാറുള്ളത്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി മുംബൈയിലെ ലാൽബാഗ്ച രാജയ്ക്ക് 20 കിലോയുടെ സ്വർണ്ണ കിരീടം സമ്മാനിച്ചിരിക്കുകയാണ്.
അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്നാണ് 15 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണ്ണ കിരീടം നൽകിയത്. കഴിഞ്ഞ 15 വർഷമായി അനന്ത് അംബാനി ലാൽബാഗ്ച രാജ കമ്മിറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല, എല്ലാ വർഷവും ഗിർഗാവ് ചൗപാട്ടി ബീച്ചിലെ വിഗ്രഹ നിമജ്ജന ചടങ്ങിൽ അംബാനി കുടുംബം പങ്കെടുൾക്കാറുണ്ട്. റിലയൻസ് ഫൗണ്ടേഷനിലൂടെ, അംബാനി കുടുംബം ലാൽബാഗ്ച രാജ കമ്മിറ്റിക്ക് പിന്തുണയും നൽകിയിട്ടുണ്ട്.