കണ്ണൂർ: കോൺഗ്രസിൻ്റെ 138ാം ജന്മദിനത്തോടനുബന്ധിച്ച് 138 രൂപ ചലഞ്ച് പ്രഖ്യാപിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ ചലഞ്ച്. കെപിസിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയിൽ നടന്ന യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളിലും ഇതിനായി സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 137 രൂപ ചലഞ്ചിലെ കുറവുകൾ നികത്തിക്കൊണ്ടായിരിക്കും ഇപ്രാവശ്യം ചലഞ്ച് നടത്തുകയെന്ന് സുധാകരൻ പറഞ്ഞു.
2023 മാർച്ച് 26 വരെയാണ് ഫണ്ട് പിരിവിനായുള്ള കാലാവധി. കുറഞ്ഞത് 50 പേരാണ്രു ബൂത്തിൽ നിന്ന് പങ്കെടുക്കേണ്ടത്. ഏറ്റവും കുഞ്ഞ തുകയാണ് 138 രൂപ. പ്രവർത്തകർക്ക് അതിൽ കൂടുതലായും സംഭാവന നൽകാവുന്നതാണ്. കഴിഞ്ഞ വർഷംഅമ്പത് കോടിരൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പണം പിരിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പണപ്പിരിവുമായി ബന്ധപ്പെട്ട് വിവാദങ്ങളുമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 28ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നൽകി പദ്ധതി ആരംഭിച്ചു. ആദ്യ തലത്തിൽ നേതാക്കന്മാർക്കിടയിലും പിന്നീട് ബൂത്ത് തലത്തിലുമായിരുന്നു പിരിവ് നടത്തിയിരുന്നത്. രസീത് നൽകാതെയുള്ള പിരിവ്, വൈകലിന് കാരണമായിരുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും മാസങ്ങളോളം നീളുകയായിരുന്നു. ഡിജിറ്റലായി അയച്ച പണം കെപിസിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. കെപിസിസി പ്രസിഡൻ്റിൻ്റെ കയ്യിൽ പിരിച്ച തുകയുടെ കണക്കുകൾ ഉണ്ടായിരുന്നില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
STORY HIGHLIGHTS: Congress working fund collection 138 rupees challenge