റിയാദ്: സൗദി ഒട്ടകോത്സവത്തില്‍ ആദ്യ മൂന്നാഴ്ച്ചക്കുള്ളില്‍ നടന്നത് 500 ദശലക്ഷം റിയാലിന്റെ ഇടപാട്. അറബ്യയിലെ ഏറ്റവും വലിയ ആഘോഷമാണ് കിങ് അബ്ദുള്‍ അസീസ് ഒട്ടകോത്സവം. വലിയ ആവേശത്തോടെയാണ് നടക്കുന്നത്. ഏകദേശം ഒട്ടകങ്ങള്‍ക്ക് വേണ്ടി എഴുപത്തഞ്ചോളം മല്‍സരങ്ങൾ പരിപാടിയുടെ ഭാഗമായി നടത്തുന്നുണ്ട്. മത്സര വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളാണ്. നൂറ് ദശലക്ഷം സൗദി റിയാല്‍ വരെയാണ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. എഴുപതോളം ഒട്ടകങ്ങളാണ് ആദ്യ മൂന്നാഴ്ച്ചക്കുള്ളില്‍ ലേലത്തില്‍ വിറ്റ് പോയത്. 500 ദശലക്ഷം സൗദി റിയാലിന്റെ ഇടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒറ്റ ഒട്ടകം മാത്രമായോ അന്‍പത് ഒട്ടകങ്ങളുടെ കൂട്ടമായോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഇരുണ്ടനിറത്തിലുളളവ ഇളം നിറത്തിലുള്ളവ എന്നിങ്ങനെ നിറം അടിസ്ഥാനമാക്കി പ്രത്യേക മത്സര വിഭാഗങ്ങളുണ്ട്. അഞ്ചുവയസില്‍ താഴെയുള്ളവ മേലെയുള്ളവ എന്നിങ്ങനെ പ്രായം അടിസാഥാനമാക്കി, തീരപ്രദേശത്തെ ചുവന്ന നിറത്തിലുള്ള ഒട്ടകങ്ങള്‍ക്ക് മാത്രമായിട്ടുമുള്ള മത്സരങ്ങളുണ്ട്. വേഗതക്കു പേരുകേട്ട മരുഭൂമിയില്‍ വസിക്കുന്ന മഞ്ഞനിറത്തിലുള്ള ഒട്ടകങ്ങള്‍ക്കും സ്പെഷ്യൽ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
ഒട്ടകോല്സവത്തില് സുപ്രധാന ഇനങ്ങളിലൊന്നാണ് ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരം. നീണ്ട ചുണ്ടും ഉയര്‍ന്നതും വളഞ്ഞതുമായ മൂക്കും ഒട്ടകങ്ങളുടെ സൗന്ദര്യ ലക്ഷണങ്ങായിട്ടാണ് വിധികര്‍ത്താക്കള്‍ കണക്കാക്കുന്നത്. നീണ്ട താടി വിശാലമായി കവിളുകള്‍ എന്നിവ സൗന്ദര്യത്തിൻ്റെ ലക്ഷണങ്ങളാണ്. ഒട്ടകങ്ങളുടെ വലുപ്പം, രൂപം, ചെവികളുടെ പരസ്പര ഘടന, വാല് എന്നിവയും സൗന്ദര്യത്തിന്റെ അളവുകോലുകളാണ്. ശരീരത്തെ അപേക്ഷിച്ച് മുന്നോട്ട് അല്‍പ്പം ഉന്തിനില്ക്കുന്ന നീണ്ട കഴുത്ത്, ഉള്ളിലേക്ക് വളഞ്ഞ കാലുകള്‍, നിറയെ രോമങ്ങളുള്ള ചെറിയ വാല് എന്നിവയും ഒട്ടക സൗന്ദര്യത്തിൻ്റെ ഭാഗമാണ്.
ഏറ്റവും മികച്ച നിലയിലാണ് ഒട്ടകങ്ങളെ ഉടമകള്‍ വിധികര്‍ത്താക്കളുടെ മുന്നിലെത്തിക്കുന്നത്. ഒട്ടക ഉടമകള്‍ തങ്ങളുടെ ഒട്ടകങ്ങളുടെ ശരീരഭാഗങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്നതിന് സിലിക്കന്‍ ഫില്ലേഴ്സും ആര്‍ട്ടിഫിഷ്യല്‍ റബ്ബര്‍ ബാന്റുകളും ഉപയോഗിക്കുന്നതും മത്സരത്തിൽ പതിവാണ്. കഴിഞ്ഞ വര്‍ഷം മത്സരങ്ങളിൽ നിന്നും നാല്‍പ്പത് ഒട്ടകങ്ങളെ രൂപ മാറ്റം വരുത്തുന്നതിന് കുത്തിവെയ്പ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സരം ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ കൃത്രിമം നടത്തിയത് കണ്ടെത്താന്‍ എക്സറേയുള്പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മൃഗഡോക്ടര്‍മാരുടെ സഹായത്തോടെ വിധികര്‍ത്താക്കള്‍ പരിശോധിക്കും. രൂപത്തില്‍ മാറ്റം വരുത്തുന്നതിന് കൃത്രിമം നടത്തിയതായി കണ്ടെത്തിയാല്‍ ഒട്ടകങ്ങളെ മത്സരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യും. സൗദിയില്‍ ദശലക്ഷകണക്കിന് ഡോളര്‍ ഇടപാടുകളാണ് ഒട്ടകങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഒട്ടക ഉടമകള്‍ ചെലവഴിക്കുന്നത്.
STORY HIGHLIGHTS: Saudi Arabia s King Abdulaziz Camel Festival