റിയാദ്: സൗദി അറേബ്യയില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ പിടികൂടിയത് വലിയ ശേഖരം നിരോധിത മയക്കുമരുന്ന് ഉത്പന്നം. എണ്‍പത്തിയൊന്ന് കിലോഗ്രാമില്‍ കൂടുതല്‍ അളവിലുള്ള കാനിബിസാണ് പിടികൂടിയതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. സൗദി അല്‍-വാദിയ പോര്‍ട്ടില്‍ വെച്ചാണ് മയക്കുമരുന്നു പിടികൂടിയത്. സൗദി സക്കാത്ത്, ടാക്സ് വിഭാഗമാണ് മയക്കുമരുന്ന് കടത്താനുളള ശ്രമം അട്ടിമറിച്ചത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു വാഹനത്തിന്റെ മേല്‍ഭാഗത്ത് ഒളിപ്പിച്ചനിലയിലാണ് ഇത്രയും വലിയ ശേഖരം മയക്കുമരുന്ന് പിടികൂടിയത്. പോര്‍ട്ടിലൂടെയാണ് വാഹനം രാജ്യത്തെത്തിയത്. മയക്കുമരുന്ന് സ്വീകരിച്ചയാളെ അറസ്റ്റുചെയ്തതായി അധികൃതര്‍ അറിയിച്ചു.
സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്ട്രോള് അധികൃതരും കസ്റ്റംസ് അധികൃതരും ചേര്‍ന്നാണ് മയക്കുമരുന്നു വേട്ട നടത്തിയത്. കയറ്റുമതി, ഇറക്കുമതി മേഖലയില്‍ സുരക്ഷാപരിശോധന കര്‍ശനമാക്കിയതാണ് വന്‍തോതില്‍ മയക്കുമരുന്നു പിടികൂടാന്‍ സഹായിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
STORY HIGHLIGHTS: A large quantity of illegal drugs was seized in a massive drug bust in Saudi Arabia