റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് അതിവേഗത്തിലും സുരക്ഷിതമായും പാഴ്‌സലുകളെത്തിക്കാന്‍ പുതിയ സംവിധാനമൊരുക്കി എസ്പിഎല്‍. സൗദി പോസ്റ്റ് ആന്റ് ലോജിസ്റ്റിക്സ് സര്‍വ്വീസിലൂടെയാണ് എല്ലാതരത്തിലുള്ള പാഴ്‌സലുകളും അതിവേഗം ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. എസ്പിഎല്‍ ആണ് പുതിയ പോസ്റ്റല്‍ സംവിധാനം സംബന്ധിച്ച് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.
ഇക്കണോമി എന്ന സാധാരണ സംവിധാനവും എക്പ്രസ് എന്ന അതിവേഗ സംവിധാനവും അടങ്ങുന്നതാണ് എസ്പിഎല്ലിന്റെ ഇന്ത്യയിലേക്കുള്ള പുതിയ കൊറിയര്‍ സംവിധാനം. ഉപഭോക്താവിന് എല്ലാവിധ പാഴ്‌സലുകളും അതിവേഗം എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് എസ്പിഎല്‍ ഒരുക്കുന്നത്. വീട്ടിലോ തൊട്ടടുത്ത പോസ്റ്റ് ഓഫീസിലോ പാഴ്സല്‍ എസ്പിഎല്‍ കൊറിയര്‍ സംവിധാനം വഴി എത്തിക്കും.
30 കിലോഗ്രാംവരെയുള്ള പാഴ്‌സലുകളാണ് എഎസ്പില്‍ സംവിധാനത്തിലൂടെ നിലവില്‍ എത്തിച്ചു നല്‍കുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ മികച്ച നെറ്റ് വര്‍ക്ക് ശ്യംഘലയാണ് എസ്പിഎല്ലിന്റെ പാഴ്‌സല്‍ വിതരണം സാധ്യമാക്കുന്നത്. സൗദി അറേബ്യയിലെ ഭൂരിപക്ഷം പ്രവാസികളും ഇന്ത്യക്കാരാണ്. ഇന്ത്യയെ മികച്ച അന്താരാഷ്ട്ര വിപണിയായാണ് കാണുന്നതെന്നും എസ്പിഎല്‍ അധികൃതര്‍ ഇതു സംബന്ധിച്ച് വിശദീകരിച്ചു. 1926ലാണ് എസ്പിഎല്‍ സ്ഥാപിതമായത്.
Story Highlights: Parcels can be delivered quickly from Saudi Arabia to India; SPL has set up a new system