തൃശൂര്‍: സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്ന ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ തളിക്കുളത്താണ് സംഭവം. തളിക്കുളം സ്വദേശി ഷാജിത(54) ആണ് മരിച്ചത്. സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറായ വലപ്പാട് സ്വദേശി ഹബീബിനെ(52)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പരയോടെയായിരുന്നു സംഭവം. ഷാജിത തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് അവശ നിലയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ഹബീബിനെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഷാജിതയുടെ സ്വര്‍ണം ഇയാളുടെ പോക്കറ്റില്‍ നിന്നും കണ്ടെടുത്തു. സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തത് മൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴിനല്‍കിയതായി പൊലീസ് അറിയിച്ചു.
Story Highlights: Police Arrested Auto Driver In Thrissur For Murdering Woman