മലപ്പുറം: സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയും തട്ടിയെടുക്കാനെത്തിയ രണ്ട് പേരും കരിപ്പൂരില്‍ അറസ്റ്റില്‍. എട്ട് ലക്ഷം രൂപയുടെ 146 ഗ്രം സ്വര്‍ണവുമായി മൂന്ന് പേരാണ് പിടിയിലായത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച സുല്‍ത്താന്‍ ബത്തേരി സ്വദേശി ശിനി ഡീന (30), സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി ദുബായില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണവുമായാണ് മൂവര്‍ സംഘത്തെ പിടിച്ചത്. ഡീനയുടെ അറിവോടെയാണ് രണ്ട് പേരും സ്വര്‍ണം തട്ടിയെടുക്കാന്‍ വിമാനത്താവളത്തിലെത്തിയത്.
ഡീനയുടെ സഹായത്തോടെ സ്വര്‍ണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ന് 44.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കുഴമ്പുരൂപത്തില്‍ ഉള്ള സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 838.86 ഗ്രാം സ്വര്‍ണമാണ് കടത്താവന് ശ്രമിച്ചത്. ഹരിയാന സ്വദേശി സമീര്‍ അത്രിയാണ് പിടിയിലായത്.
ദുബായില്‍നിന്ന് തിരുവന്തപുരത്ത് എത്തിയ ഇയാള്‍ കസ്റ്റംസിന്റെ ആദ്യ പരിശോധനയില്‍ രക്ഷപെടുകയായിരുന്നു. പിന്നീട് ആഭ്യന്തര ടെര്‍മിനല്‍ വഴി ഡല്‍ഹിക്കു പോകാനൊരുങ്ങുമ്പോഴാണ് പിടിയിലാവുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥന് നടത്തിയ പരിശോധനയില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് വീണ്ടും നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തിനുളളില്‍ നിന്നും കുഴമ്പുരൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്തി. കസ്റ്റംസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Story Highlights: gold smuggling three arrested in karipur Kozhikode