കൊല്ലം: സ്വന്തം മരണവാര്‍ത്തയുണ്ടാക്കി പിണങ്ങി കഴിയുന്ന ഭാര്യയ്ക്ക് അയച്ചു നല്കിയ യുവാവ് കാറപകടത്തില്‍ പരുക്കേറ്റ നിലയില്‍. അഞ്ചല്‍ പരുമല പ്രക്കാട്ടേത്ത് പി.എസ് സനു(34)വിനെയാണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെയാണ് സനുവിന്റെ കാര്‍ ചെമ്പകരാമനല്ലൂര്‍ എല്‍.പി സ്കൂളിന് സമീപം ഇടിച്ചു തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് പൊട്ടിയ മദ്യക്കുപ്പികളും കയറും ബ്ലേഡും കണ്ടെത്തിയിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ ശേഷം സനു സ്വദേശത്തേക്ക് മടങ്ങിയെന്നാണ് പൊലീസ് നല്കുന്ന വിവരം.
കഴിഞ്ഞ ഒക്ടോബര്‍ 18നാണ് താന്‍ മരിച്ചുവെന്ന് രേഖപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകള്‍ സനു സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ഭാര്യക്കും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തത്. കുടുംബകലഹത്തെ തുടര്‍ന്നാണ് ഇടമുളയ്ക്കല്‍ ആനപ്പുഴയ്ക്കല്‍ സ്വദേശിനിയായ ഭാര്യയും സനുവും പിണങ്ങി കഴിയുന്നത്. ഭാര്യയുടെ വീട്ടില്‍ പ്രവേശിക്കുന്നതിന് സനുവിന് കോടതിയുടെ വിലക്കുമുണ്ട്.