അബുദാബി: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പണം തട്ടിയെടുത്ത കേസില്‍ തട്ടിയെടുത്ത പണവും പിഴയും നൽകണമെന്ന് യുഎഇ കോടതി. യുവതിയെ കബളിപ്പിച്ച് തട്ടിയെടുത്ത 25,000 രൂപയും 50,000 ദിര്‍ഹം നഷ്ടപരിഹാരവും നൽകാനാണ് കോടതി വിധിച്ചത്.യുഎഇ പൗരനെന്ന് കള്ളം പറഞ്ഞ് പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടയാണ് പരാതിക്കാരിയെ പരിചയപ്പെടുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെ കള്ളം പറഞ്ഞ് പരാതിക്കാരിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം താന്‍ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണെന്ന് പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. 250,000 ദിര്‍ഹം നല്‍കിയാല്‍ തന്റെ ബിസിനസുകളില്‍ പങ്കാളിയാക്കാമെന്ന് പ്രതി വാഗ്ദാനം നൽകിയതായും പരാതിയില്‍ പറയുന്നു.
പ്രതിയുടെ വാഗ്ദാനത്തിൽ വീണ യുവതി കടം വാങ്ങി ആവശ്യപ്പെട്ട തുക നൽകി. പിന്നീടാണ് പ്രതി യുഎഇ പൗരന്‍ ആയിരുന്നില്ലെന്നും താന്‍ കബളിപ്പിക്കപ്പെട്ടതാണെന്നും പരാതിക്കാരി തിരിച്ചറിയുന്നത്. തുടര്‍ന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
STORY HIGHLIGHTS: Man defrauds woman of Dh250000 using Instagram chat