പാലക്കാട്: നഴ്‌സിംഗ് സ്‌കൂളില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് പിഎസ്‌സി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതിയുടെ സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടി. ഫീസ് അടക്കാത്തതിനെ തുടര്‍ന്നാണ് ആരതിയുടെ സര്‍ട്ടിഫിക്കറ്റ് വിട്ടുനല്‍കാതിരുന്നത്. സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടിയതോടെ ആരതിയെ പിഎസ്‌സി അഭിമുഖത്തിന് ക്ഷണിച്ചു.
അഭിമുഖത്തിന് മറ്റന്നാള്‍ ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പിഎസ്‌സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന്റെ അവസാന ഘട്ടത്തില്‍ ആരതിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനായിരുന്നില്ല. ഇതോടെ അഭിമുഖത്തില്‍ പങ്കെടുക്കാതെ മടങ്ങേണ്ടി വരികയായിരുന്നു.
50,000 രൂപ അടക്കാതെ സര്‍ട്ടിഫിക്കറ്റ് വിട്ടുനല്‍കില്ലെന്നായിരുന്നു ആരതിയെ ഗവ. നഴ്‌സിങ് സ്‌കൂള്‍ അറിയിച്ചത്. ഏഴ് വര്‍ഷമായി സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കാനായിരുന്നു ആരതി നഴ്‌സിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത്.
2015 ലാണ് ആരതി പാലക്കാട് ഗവ. നഴ്‌സിങ് കോഴ്‌സിന് ചേര്‍ന്നത്. ആറ് മാസത്തിന് ശേഷം ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതോടെ പഠനം പാതി വഴിയില്‍ മുടങ്ങി. ഇക്കാര്യം സ്ഥാപനത്തെ അറിയിക്കുകയും ചെയ്തിരുന്നു.
സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടാന്‍ പല തവണ നഴ്‌സിങ് സ്ഥാപനത്തെ ബന്ധപ്പെട്ടെങ്കിലും പണമടക്കാതെ തിരിച്ചു നല്‍കില്ലെന്നായിരുന്നു സ്ഥാപനത്തിന്റെ മറുപടി. കോഴ്‌സിന് ചേര്‍ന്ന എല്ലാവര്‍ക്കും ബോണ്ട് നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു നഴ്‌സിങ് അധികൃതരുടെ വാദം.
Story Highlights: psc invite arathi for forest officer interview