ദാവോസ്: സമ്പന്ന രാജ്യങ്ങളുടെ ഹരിത ഊര്‍ജ്ജ നയങ്ങള്‍ ദരിദ്ര രാജ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം സെക്രട്ടറി ജനറല്‍ ജോ ജാമെക്മൗനിഗിള്‍. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കാണ് അന്തരാഷ്ട്ര ഊര്‍ജ്ജ ഫോറം സംഘടിപ്പിക്കുന്നത്. ദാവൂസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് ഊര്‍ജ്ജ ഫോറം മേധാവി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഊര്‍ജ്ജ, പരിസ്ഥിതി നയങ്ങള്‍ ദരിദ്രരാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ആഗോളതലത്തില്‍ ഊര്‍ജ്ജമേഖലയിലെ സാമ്പത്തിക, നിക്ഷേപ നയങ്ങള്‍ ദരിദ്ര രാജ്യങ്ങളുടെ ജനജീവിതത്തിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ജോ ജാമെക്മൗനിഗിള്‍ അഭിപ്രായപ്പെട്ടു. സമ്പന്ന രാജ്യങ്ങളിലെ എണ്ണ, വാതക പദ്ധതികള്‍ ആഫ്രിക്കപോലുള്ള രാജ്യങ്ങളിലും രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് ദരിദ്രരാജ്യങ്ങള്‍ വന്‍വില നല്‍കേണ്ടിവരുമെന്നാണ് ഐഇഎഫ് മേധാവി ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം ദരിദ്ര രാജ്യങ്ങളില്‍ പൊതുവായി എണ്ണ, വാതക ഊര്‍ജ്ജ പദ്ധതികള്‍ ജനങ്ങളുടെ സ്വത്തുക്കളെയാണ് ബാധിക്കുന്നതെങ്കില്‍ ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ മനുഷ്യജീവിതത്തെ തന്നെ അനാഥമാക്കുകയാണെന്ന് ഐഇഎഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
വടക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എനന്ിവിടങ്ങളിലെ ഹരിത ഊര്‍ജ്ജ നയങ്ങളില്‍ പ്രതിസന്ധി നേരിടുന്നതായാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം മേധാവി അഭിപ്രായപ്പെട്ടത്. ഊര്‍ജ്ജ നയങ്ങള്‍ ജനജീവിതങ്ങളില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയാണ് ഇത്തരം രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി.
STORY HIGHLIGHTS: The green energy policies of rich countries are creating a crisis in poor countries