തിരുവനന്തപുരം: 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തി സജി ചെറിയാൻ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും, സ്പീക്കറും, മന്ത്രിമാരും, എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാക്കൾ വിട്ടുനിന്നു.
വിയോജിപ്പോടെ ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. നേരത്തേ മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സംസ്കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക. സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമ തീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.
STORY HIGHLIGHTS: Saji Cherian take oath