തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ പുറത്താക്കാനുള്ള നിയമ സാധുതകള്‍ പരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ മടങ്ങി വരവ് കേരള രാഷ്ട്രീയ ചിത്രത്തിലെ തീരാകളങ്കമാണെന്ന് സുധാകരന്‍ പറഞ്ഞു. അധികാരം ഇല്ലാതെ ഒരു നിമിഷം പോലും കഴിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് സിപിഐഎം നേതാക്കള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഭരണഘടനയെ വളരെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചതിന്റെ പേരിലാണ് സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത്. ആ അവഹേളനം അതുപോലെ നമ്മുടെ കണ്‍മുമ്പില്‍ മായാതെ നില്‍ക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. സജി ചെറിയാന്‍ വിഷയത്തില്‍ കേരള പൊലീസിനെയും സുധാകരന്‍ വിമര്‍ശിച്ചു. ഭരണഘടനയെ അവഹേളിച്ചതിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പൊലീസും ഭരണ കൂടവും നാടിന് അപമാനമാണെന്നാണ് സുധാകരന്‍ പറഞ്ഞത്.
‘ഭരണഘടനയാണ് ഈ നാട്ടില്‍ മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍ അവസരമൊരുക്കുന്നത്. ആ ഭരണഘടനയെ തള്ളിപ്പറയുന്ന ഒരാള്‍ക്ക് എങ്ങനെ നാട് ഭരിക്കാന്‍ കഴിയും?’ സുധാകരന്‍ ചോദിച്ചു. സിപിഐഎം പിണറായി വിജയന്റെ താത്പര്യങ്ങള്‍ മാത്രമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജനക്കൂട്ടമായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
Story Highlights: K Sudhakaran criticize Saji Cheriyan and Kerala Government