തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി എന്‍ക്യുഎഎസ് അംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ 157 ആശുപത്രികള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്.
പാലക്കാട് പിഎച്ച്‌സി ഒഴലപ്പതി 97%, കണ്ണൂര്‍ പിഎച്‌സി കോട്ടയം മലബാര്‍ 95%, കൊല്ലം പിഎച്ച്‌സി ചവറ 90% സ്‌കോര്‍ എന്നിവയാണ് പുതുതായി അംഗീകാരം നേടിയത്. കണ്ണൂര്‍ എഫ്എച്ച്‌സി ആലക്കോട് തേര്‍ത്തല്ലി 88%, തിരുവനന്തപുരം യുപിഎച്ച്‌സി മാമ്പഴക്കര 90% എന്നിവയാണ് പുനഃഅംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ച് ജില്ലാ ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 101 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ ഒമ്പത് ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
Story highlights: National quality recognition for five more hospitals in Kerala