തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് വധക്കേസിന്റെ ഫയലുകള്‍ രണ്ട് ദിവസത്തിനകം എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥനാണ് ഡിജിപി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കേസ് ഏറ്റെടുക്കാന്‍ നേരത്തേ തന്നെ അഭ്യന്തരമന്ത്രാലയം എന്‍ഐഎയോട് നിര്‍ദേശിച്ചിരുന്നു.
ശ്രീനിവാസന് വധക്കേസില്‍ 44 പ്രതികളാണുള്ളത്. ഇതില്‍ 42 പേരാണ് അറസ്റ്റിലായത്. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു കുറ്റപത്രത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍.
Story highlights: DGP ordered to transfer Srennivasan Murder case to NIA